വാസ്തു ശാസ്ത്രം: Vastu shastra
ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെട്ടിരുന്ന പൗരാണിക സമ്പ്രദായങ്ങളെയും അറിവുകളെയുമാണ് വാസ്തുശാസ്ത്രത്തിൽ ഉൾപെടുത്തിരിക്കുന്നതായി കാണുന്നത് .വാസ്തു ശാസ്ത്രം വീടുകളുടെ രൂപകൽപ്പനയിൽ പ്രകൃതിയുമായി ചേർന്ന് കൊണ്ട് അതിൻ്റെ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ സഹായിക്കുന്നു. വീടും അതിന്റെ പരിസ്ഥിതിയും പ്രകൃതിയുടെ ഊർജ്ജ തലങ്ങളോട് പൊരുത്തപ്പെടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക വഴി ആരോഗ്യകരവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം ഇതിലൂടെ ഉണ്ടാകും .
വാസ്തു ശാസ്ത്രം എങ്ങനെ സ്വാധീനിക്കുന്നു
ആരോഗ്യവും സമൃദ്ധിയും, വാസ്തു ശാസ്ത്രം വീടിന്റെ സ്ഥിരതയേയും ആകർഷണക്ഷമതയേയും ഉയർത്തുകയും താമസക്കാരുടെ ആരോഗ്യവും ഐശ്വര്യവും മെച്ചപ്പെടുത്തുന്നതായി കരുതപ്പെടുന്നു.
ആന്തരിക സമാധാനം,ശരിയായ വാസ്തു ക്രമീകരണം വീടിന്റെ അന്തരീക്ഷത്തെ ഉത്സാഹകരവും സന്തുലിതവുമാക്കുന്നു. ഇതിലൂടെ വീടിന്റെ ഉള്ളിലെ ഓരോ താമസക്കാരനും മാനസികവും ശാരീരികവും ആനന്ദകരമായ ഒരു അന്തരീക്ഷം ലഭിക്കുന്നു.
വാസ്തുവിലെ ദിശകളുടെ പ്രാധാന്യം
ശരിയായ വാസ്തു ക്രമീകരണം വീടിനുള്ളിലെ അന്തരീക്ഷത്തെയും അവിടെ വസിക്കുന്നവർക്ക് ശാരീരികവും മാനസികവും ആരോഗ്യകരവുമായ മികച്ച അന്തരീക്ഷം നൽകുന്നു. ഉദാഹരണത്തിന്, വടക്കേ ഭാഗത്തോ, കിഴക്കേ ഭാഗത്തോ സ്ഥിതി ചെയ്യുന്ന അടുക്കള ആരോഗ്യത്തിനും ഗൃഹത്തിന് ഐശ്വര്യവും പ്രധാനം ചെയ്യുന്നു . കേരളീയ ആചാരപ്രകാരം സൂര്യനഭിമുഖമായിട്ടാണ് നമ്മൾ എല്ലാ നല്ല കാര്യങ്ങളും ചെയ്തു വരാറുള്ളത്. അതുകൊണ്ടു തന്നെ കിഴക്കോട്ടു തിരിഞ്ഞു പാചകം ചെയ്യുന്നതാണ് ഉത്തമം . വടക്കോട്ടു തിരിഞ്ഞും പാചകം ചെയ്യാം.
വാസ്തു പ്രകാരം വടക്കും കിഴക്കും വശങ്ങളിൽ വലിയ ജനാലകൾ ഉണ്ടാവുന്നതാണ് അനുയോജ്യം. ഇത് വഴി പ്രകൃതിദത്ത വെളിച്ചവും ശുദ്ധവായുവും ഗൃഹത്തിലേക്ക് പ്രവേശിക്കുന്നു . കൃത്രിമ വെളിച്ചത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇതിലൂടെ വൈദ്യുതി ചെലവ് കുറയും, കൂടാതെ മാനസികാവസ്ഥയും ഊർജ്ജവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു .
പ്രധാന പ്രവേശന കവാടം സ്ഥാപിക്കുന്നത് വാസ്തു പ്രകാരം വടക്കുകിഴക്കൻ ദിശയിലായിരിക്കും ഇതുവഴി സമൃദ്ധിയും സാമ്പത്തിക വളർച്ചയും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
മുറികൾ നിർദിഷ്ട സ്ഥാനങ്ങളിൽ സ്ഥാപിക്കുന്നതിലൂടെ കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം നിലനിർത്താൻ വാസ്തു സഹായിക്കുന്നു. ഉദാഹരണത്തിന്, മാസ്റ്റർ ബെഡ്റൂം തെക്കുപടിഞ്ഞാറ് സ്ഥാപിക്കുന്നത് ബന്ധങ്ങളെയും ദാമ്പത്യ ഐക്യത്തെയും ശക്തിപ്പെടുത്തുമെന്ന് പറയപ്പെടുന്നു.
അതെപോലെ തന്നെ പൂജാമുറി അഥവാ പ്രാർത്ഥനാമുറികൾ വീടിന്റെ കിഴക്കു ഭാഗത്തോ , പടിഞ്ഞാറു ഭാഗത്തോ ആണ് നല്ലത് .
വീടിന്റെ കിഴക്കു ഭാഗത്തു ആണെങ്കിൽ ഫോട്ടോകൾ പടിഞ്ഞാറു തിരിച്ചും വീടിൻ്റെ പടിഞ്ഞാറു ഭാഗത്തു ആണെങ്കിൽ കിഴക്കോട്ടു തിരിച്ചും ആണ് ദൈവങ്ങളുടെ ചിത്രം വയ്ക്കേണ്ടത്.പകുതിയോ അതിലധികണമോ ഭാഗം ദേവൻറെ മുന്നിൽ വരുന്ന രീതിയിൽ ആയിരിക്കണം പൂജ മുറിയുടെ സ്ഥാനം കണക്കാക്കേണ്ടത്.
വാസ്തുപ്രകാരം വടക്ക് ഭാഗം സ്വപ്‌നങ്ങൾ സഫലമാക്കുന്നതിനും ദിശയായതിനാൽ വളർച്ചയ്ക്കും അനുകൂലമായി കണക്കാക്കപ്പെടുന്നു, അവ ഹോം ഓഫീസുകൾക്കോ പഠന മേഖലകൾക്കോ ഉപയോഗിക്കാം . ഇത് അഭിലാഷങ്ങൾ പിന്തുണയ്ക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു .
ഉറക്കത്തിനും വിശ്രമത്തിനും വാസ്തുവിലെ നിർദേശങ്ങൾ
ഉറങ്ങുമ്പോൾ തല തെക്കോട്ടോ കിഴക്കോട്ടോ വയ്ക്കുക.ഇത് ഉറക്കത്തിന്റെ ഗുണനിലവാരവും മാനസിക ശാന്തിയും ഉയർത്താൻ സഹായിക്കുന്നു.
വാസ്തുവിൽ പഞ്ചഭൂതങ്ങളുടെ സ്ഥാനങ്ങൾ
വാസ്തു പ്രകാരം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങൾ തമ്മിലുള്ള സമന്വയം ഉറപ്പാക്കുന്നു. ഇത് വീട്ടിലെ സമാധാനവും സന്തുലിതാവസ്ഥയും നിലനിർത്തുന്നു.
Shaping Dream Homes: Our Vision, Your Future – L’empire Builders
നിർമ്മാണ പ്രക്രിയയിൽ ആധുനികവും ശാസ്ത്രീയവുമായ ഡിസൈനിലൂടെ L’empire Builders നിർമ്മിക്കുന്ന ഓരോ വീടും പരിസ്ഥിതിയോടും, നിങ്ങളുടെ സ്വപ്നങ്ങളോടും സമാനമായി കരുതലുള്ളതാണ്. നവീന സാങ്കേതികവിദ്യകളും സുസ്ഥിരമായ പ്രവർത്തനങ്ങളും അനുസരിച്ച് , തലമുറകളിലേക്ക് സുസ്ഥിരവും ഉയർന്ന നിലവാരത്തിലുള്ള വീടുകൾ നിർമ്മിക്കുകയാണ് L’empire Buildersന്റെ ദൗത്യം.
നിങ്ങൾക്കുമൊരു സ്വപ്നവീട് പണിയാനുണ്ടോ?
വീടിന്റെ ചിട്ടയായ പ്ലാനിംഗ്, പരിസ്ഥിതിക്ക് അനുയോജ്യമായ സമീപനം എന്നിവയാണ് ചെലവ് കുറച്ച് സ്വപ്നവീട് പണിയാനുള്ള മാർഗ്ഗങ്ങൾ. L’empire Builders ഇതേ ആശയങ്ങൾ പ്രായോഗികമാക്കുന്നതിലൂടെ ചെലവുകുറഞ്ഞ, ഉയർന്ന നിലവാരമുള്ള വീടുകൾ നിർമ്മിക്കുന്നു.
WhatsApp – +91-9633888123