എസ്റ്റിമേഷൻ ശ്രെദ്ധിക്കേണ്ടതെന്തെല്ലാം ?

തുടക്കക്കാരനായ ഒരു സിവിൽ എഞ്ചിനീയർ തങ്ങളുടെ പ്രഫഷനിലോട്ട് ഇറങ്ങുമ്പോൾ തന്നെ അഭിമുഖികരിക്കുന്ന ഒരുവെല്ലുവിളി ആണ് എസ്റ്റിമേഷൻ എന്നത് .

ഒരു നിർമാണ പദ്ധതിക്ക് ആവശ്യമായ വസ്തുക്കൾ ,തൊഴിലാളികൾ എന്നിവയുടെ പ്രതീക്ഷിക്കുന്ന ചിലവുകളും അളവുകളും നിർണയിക്കുന്ന പ്രക്രിയയെ ആണ് എസ്റ്റിമേഷൻഎന്ന്പറയുന്നത്.

  1. സൈറ്റ് വിസിറ്റിംഗ്
  2. മെഷർമെന്റ്സ്
  3. പ്ലാൻ പ്രിപ്പറേഷൻ
  4. ക്വാണ്ടിറ്റി & ക്വാളിറ്റി

സൈറ്റ് വിസിറ്റിംഗ്

എസ്റ്റിമേഷനിലെ ഏറ്റവും പ്രധാനപെട്ട ഒരു പ്രക്രിയ ആണ് സൈറ്റ് വിസിറ്റിംഗ് എന്നുള്ളത് . ഒരു പുതിയ വീടിന്റെനിർമ്മാണം ആണെങ്കിലും നിലവിലെ വീടിന്റെ പുതുക്കി പണിയൽആണെങ്കിലും സൈറ്റ് വിസിറ്റിംഗിലൂടെ സൈറ്റിന്റെ നിലവിലെ കണ്ടീഷൻ എസ്റ്റിമേറ്റെടുക്കുന്നതിന്വളരെഅധികംസഹായകരമാകുന്നു .

ഇതോടൊപ്പം ആ സൈറ്റിൽ ചെയ്യണ്ട വർക്കുകൾ എന്തൊക്കെയാണ് എന്ന ഒരു ധാരണ എസ്റ്റിമേറ്റർക്ക് ലഭിക്കുന്നു.കൂടാതെ ക്ലൈന്റുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യമായുള്ള വർക്കുകൾ ലിസ്റ്റ് ചെയ്യുവാൻ ഇത് ഹായകരമാകുന്നു.

മെഷർമെന്റ്സ്

എപ്പോഴും കൃത്യമായുള്ള മെഷർമെന്റുകൾ എടുക്കാൻ ശ്രമിക്കുക . വർക്കിന്റെ കൃത്യത ഇതിലൂടെ നിലനിർത്തുവാൻ സാധിക്കുന്നു .

പ്ലാൻ പ്രിപ്പറേഷൻ

ഉടമയുടെ ഭാഗത്തുനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ. വാസ്തുവിലധിഷ്ഠിതമായ മികവുറ്റ പ്ലാനുകൾ തയ്യാറാക്കാൻ ശ്രമിക്കുക .

ക്വാണ്ടിറ്റി & ക്വാളിറ്റി

ഗുണമേന്മയുള്ളതും ഈടുനിൽക്കുന്നതുമായ നിർമാണ സാമഗ്രികൾ ഉടമസ്ഥന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുക .

എസ്റ്റിമേറ്റുകൾ കൃത്യമായ കണക്കുകളല്ല, മറിച്ച് ഒരു നിശ്ചിത സമയത്ത് ലഭ്യമായവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏകദേശങ്ങളാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

പ്രോജക്റ്റ് പുരോഗമിക്കുകയും കൂടുതൽ വിശദമായ വിവരങ്ങൾ ലഭ്യമാകുകയുംചെയ്യുമ്പോൾ, കൂടുതൽ കൃത്യമായ ചെലവ് കണക്കുകൾ നൽകുന്നതിന് എസ്റ്റിമേറ്റുകൾപരിഷ്കരിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യാം.